പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാവിനെ വനിതാ പ്രവര്‍ത്തക മുഖത്തടിച്ചു

ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ വനിതാ പ്രവര്‍ത്തക മുഖത്തടിച്ചു

ന്യൂഡല്‍ഹി| Aiswarya| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (10:48 IST)
ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിനെ പാര്‍ട്ടി പ്രവര്‍ത്തക മുഖത്തടിച്ചു. രാജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്.

ഞായറാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്.
റോഡ് ഷോയ്ക്കിടെ ആം ആദ്മി പ്രവര്‍ത്തക കൂടിയായ സിമ്രാന്‍ ബേദി എന്ന യുവതിയാണ് സഞ്ജയിന്റെ മുഖത്തടിച്ചത്. അഴിമതി വിഷയത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് സിമ്രാന്‍ പറഞ്ഞു.

അതേസമയം പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ആം ആദ്മി നേതാക്കള്‍ പണം വാങ്ങുന്നതായി സിമ്രാന്‍ ആരോപിക്കുന്നു. ഇക്കാര്യം കേജ്‌രിവാളും സഞ്ജയ് സിങും ഉള്‍പ്പെടെയുള്ള നേതാക്കളെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും സിമ്രാന്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :