ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്: വിജയത്തിൽ മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ മോദിയെ അഭിനന്ദിച്ച് ഡോണൾഡ് ട്രംപ്

ന്യൂഡൽഹി| Aiswarya| Last Updated: ചൊവ്വ, 28 മാര്‍ച്ച് 2017 (09:51 IST)
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ഫോണിലൂടെയാണ്
ട്രംപ് തന്റെ അഭിനന്ദനങ്ങള്‍ മോദിയെ അറിയിച്ചത്. യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റിൽ 312 സീറ്റുകള്‍ നേടിയാണ് ബിജെപി ജയിച്ചത്. ഭൂരിപക്ഷം കുറഞ്ഞിട്ട് പോലും ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലും ബിജപി സർക്കാർ രൂപീകരിക്കുകയും ചെയ്തു. 500, 1000 നോട്ടുകൾ അസാധുവാക്കുന്നതിനുള്ള തീരുമാനം തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലെ വൻവിജയം ബിജെപിക്ക് ആശ്വാസമായി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :