പുരി മഠത്തില്‍ നിന്ന് 14 ടണ്‍ വെള്ളി കണ്ടെടുത്തു!

പുരി| WEBDUNIA|
PRO
പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിനു സമീപത്തുള്ള പുരാതന മഠത്തില്‍ നിന്ന് 14 ടണ്‍ വെള്ളിക്കട്ടികള്‍ കണ്ടെടുത്തു. ജഗന്നാഥ ക്ഷേത്രത്തിന് മുന്നിലുള്ള എമര്‍ മഠത്തില്‍ നിന്നാണ് ദശകങ്ങളായി ഗോപ്യമായി സൂക്ഷിച്ചിരുന്ന വെള്ളിക്കട്ടികള്‍ കണ്ടെടുത്തത്.

മഠത്തിനുള്ളില്‍ മൂന്ന് വലിയ തടിപ്പെട്ടികളില്‍ സൂക്ഷിച്ചിരുന്ന 349 വെള്ളിക്കട്ടികളാണ് പൊലീസ് കണ്ടെത്തിയത്. ഒരു കട്ടിക്ക് 38 - 40 കിലോഗ്രാം വരെ ഭാരമുണ്ടാവുമെന്നാണ് കരുതുന്നത്. യുഎ‌ഇ, ജപ്പാന്‍, ചൈന, ദുബായ് എന്നിവിടങ്ങളിലെ മുദ്രണമുള്ള വെള്ളിക്കട്ടികളാണ് കണ്ടെടുത്തത്.

ഒറീസയിലെ പുരാവസ്തുവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മാസങ്ങള്‍ക്ക് മുമ്പ് മഠത്തില്‍ നവീകരണ ജോലി നടത്തിയിരുന്ന രണ്ട് തൊഴിലാളികള്‍ ഇവിടെ നിന്ന് മോഷ്ടിച്ച വെള്ളിക്കട്ടികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായതാണ് മറഞ്ഞിരുന്ന നിധിയെ കുറിച്ച് പുറം‌ലോകം അറിയാന്‍ കാരണം.

നവീകരണ ജോലികള്‍ നടത്തുമ്പോള്‍ മേല്‍ക്കൂരയിലെ ഒരു ഭാഗത്ത് സിമന്റ് അടര്‍ന്ന് വീഴുകയും പെട്ടികള്‍ തൊഴിലാളികള്‍ കാണുകയുമായിരുന്നു. എന്നാല്‍, മഠത്തില്‍ ഇത്രയധികം നിധി മറച്ച് വച്ചിട്ടുണ്ട് എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്ന് മഠാധികാരി ഗദാധര്‍ രാമാനുജ ദാസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :