പി സി ചാക്കോയെ ജെപിസിയില്‍ നിന്ന് ഒഴിവാക്കണം: ഡിഎംകെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി സി ചാക്കോ മാറ്റണം എന്നാവശ്യപ്പെട്ട് ഡിഎംകെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലു ആണ് നോട്ടീസ് നല്‍കുന്ന കാര്യം അറിയിച്ചത്.

ടുജി അഴിമതി സംബന്ധിക്കുന്ന ജെപിസി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചാണ് പിസി ചാക്കോയെ മാറ്റണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ മീരാ കുമാറിനാണ് പാര്‍ട്ടി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.

ടുജി കേസില്‍ പ്രതിയായ മുന്‍ ടെലികോംമന്ത്രി എ രാജക്കെതിരായ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :