പാര്‍ട്ടിയുടെ പിന്തുണ ഇല്ലാത്തത് തോല്‍വിക്ക് കാരണമായി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
പാര്‍ട്ടിയുടെ പിന്തുണ വേണ്ടത്ര ലഭിക്കാത്തതാണ് ഡല്‍ഹിയിലെ തോല്‍വിക്ക് കാരണമെന്ന് മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഏറെ വര്‍ഷങ്ങളായി ഉള്‍പ്പോരിനെത്തുടര്‍ന്ന് തകരുകയായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസെന്ന് ദീക്ഷിത് പറഞ്ഞു.
അഞ്ചുവര്‍ഷമായി ഡല്‍ഹിസര്‍ക്കാറും ഡല്‍ഹി കോണ്‍ഗ്രസ്സും ഒരേ ഇതളുകളിലായിരുന്നില്ല എന്ന എ.ഐ.സി.സി ജനറല്‍സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയുടെ അഭിപ്രായം മുഖ്യമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. നേതൃത്വം ഇക്കാര്യം ശ്രദ്ധിച്ചതില്‍ തനിക്കു സന്തോഷമുണ്ടെന്നായിരുന്നു ദീക്ഷിതിന്റെ പ്രതികരണം.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ തന്നെ പരാജയപ്പെടുത്തുകയും ഡല്‍ഹിയില്‍ വന്‍മുന്നേറ്റം നടത്തുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയെയും നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും ഷീലാ ദീക്ഷിത് പ്രശംസിക്കുകയുംചെയ്തു.