പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. പാചകവാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്ററി കാര്യസഹമന്ത്രി രാജീവ് ശുക്ല, സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്നാണ് പെട്രോളിയം മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. ബാങ്ക് അക്കൗണ്ടിലൂടെ സബ്‌സിഡി ലഭ്യമാക്കുന്ന എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവില്‍ നിലവില്‍ സബ്‌സിഡി ലഭിക്കുന്ന 20 ജില്ലകളിലും അടുത്ത ഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കുന്ന 34 ജില്ലകളിലും ആധാര്‍കാര്‍ഡിനെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചെന്നാണ് പറയുന്നത്.

കേരളത്തില്‍ ആധാറിലൂടെ സബ്‌സിഡി ലഭ്യമാകുന്നത് വയനാട്, പത്തനംതിട്ട ജില്ലകളിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :