സെല്‍ഫി പ്രേമികള്‍ക്കായി 16എം പി മുന്‍ ക്യാമറയുമായി വിവോ; എത്തുന്നത് രണ്ട് പുതിയ മോഡലുകള്‍

വിവോ തങ്ങളുടെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ ചൈനയില്‍ പ്രഖ്യാപിച്ചു.

വിവോ, സ്മാര്‍ട്ട്ഫോണ്‍, ചൈന, ഇന്ത്യ, സെല്‍ഫി vivo, smartphone, china, india, selfie
സജിത്ത്| Last Modified ശനി, 2 ജൂലൈ 2016 (12:20 IST)
വിവോ തങ്ങളുടെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ ചൈനയില്‍ പ്രഖ്യാപിച്ചു. വിവോ X7 , X7 പ്ലസ് എന്നിവയാണ് രണ്ട് പുതിയ ഫോണുകള്‍. സെല്‍ഫി പ്രേമികളെ ഉദ്ദേശിച്ചാണ് ഈ രണ്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

5.2ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് വിവോ X7നുള്ളത്. കൂടാതെ ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയും ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

അതേ സമയം, 5.7ഇഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വിവോ X7 പ്ലസ് എത്തുന്നത്. അതിനുപുറമേ 16എംപി പിന്‍ ക്യാമറ, 4000എംഎഎച്ച്‌ ബാറ്ററി, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍ എന്നിവയും ഈ ഫോണിനുണ്ട്.

16എംപി മുന്‍ ക്യാമറയാണ് ഈ രണ്ട് ഫോണുകളുടേയും പ്രധാന സവിശേഷത്. കൂടാതെ എന്‍ഇഡി ഫ്ളാഷും ഉളളതിനാല്‍ എത്ര മങ്ങിയ വെളിച്ചത്തിലും സെല്‍ഫി എടുക്കാന്‍ വളരെ അനുയോജ്യവുമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :