പാക് തടവുകാരന്‍ ജമ്മു ജയിലില്‍ മരിച്ചനിലയില്‍

ജമ്മു| WEBDUNIA|
PRO
PRO
ജമ്മു കശ്മീര്‍ ജയിലില്‍ പാകിസ്ഥാന്‍ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. പാകിസ്ഥാന്‍
സിയാല്‍കോട്ട് സ്വദേശിയായ ഷൌക്കത്ത് അലിയാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. ജയിലിനുള്ളിലെ ടോയ്‌ലറ്റില്‍ കമ്പിയിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്നതിന് 2011ലാണ് ഇയാള്‍ പിടിയിലായത്. മാനസികാസ്വാസ്ഥ്യത്തിന് ഇയാള്‍ ചികിത്സ തേടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :