പശു സംരക്ഷകരെന്ന് അവകാശപ്പെട്ടവരെ പൊലീസ് അടിച്ചോടിച്ചു

ചെന്നൈയില്‍ സംരക്ഷകരെന്ന് എന്ന് അവകാശപ്പെട്ടവരെ പൊലീസ് അടിച്ചോടിച്ചു...

ചെന്നൈ| Aiswarya| Last Updated: വ്യാഴം, 29 ജൂണ്‍ 2017 (17:19 IST)
 
 
 
 
 
 
പശു സംരക്ഷണത്തിന്റെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പൊലീസുകാരുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു തമിഴനാട് പൊലീസിന്റെ പ്രതികരണം. പശു സംരക്ഷണത്തിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് തമിഴ്‌നാട്ടിലെ സംഭവം നടന്നത്. 
 
തിരുച്ചിറപ്പള്ളിയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് ഏഴ് കാളക്കുട്ടികളുമായി പോയ കര്‍ഷകനെ പഴനിയില്‍ വച്ച് തീവ്ര ഹിന്ദു സംഘങ്ങള്‍ തടയുകയായിരുന്നു. കാളകളെ കശാപ്പ് ചെയ്യാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. എന്നാല്‍ കര്‍ഷകന്‍ തന്റെ കൃഷി ആവശ്യങ്ങള്‍ക്കുള്ള കാളകളാണെന്ന് വിശദീകരിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. അങ്ങനെ സ്ഥിതി വഷളാകുന്നുവെന്ന് കണ്ടപ്പോള്‍ പശു സംരക്ഷകരെന്ന് അവകാശപ്പെടുകയും ചെയ്തു.എന്നാല്‍ പൊലീസ് അവരെ അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :