പരിസ്ഥിതി മലിനീകരണം: സ്റ്റെര്‍ലൈറ്റിന് 100 കോടി രൂപ പിഴ

ന്യൂദല്‍ഹി: | WEBDUNIA|
PRO
PRO
ചെമ്പ് ഉരുക്കുന്ന ഫാക്ടറി പ്രവര്‍ത്തിപ്പിച്ച് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയെന്ന കേസില്‍ വേദാന്ത ഗ്രൂപ്പിന്റെ കീഴിലുള്ള സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിനോട് തമിഴ്‌നാട് സര്‍ക്കാരിന് 100 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

ഫാക്ടറിയുടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനം പരിസ്ഥിതിയെ മലിനപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും നഷ്ടപരിഹാരം നല്‍കണമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ തുക നല്‍കിയിരിക്കണമെന്നും ജസ്റ്റിസ് എ.കെ പട്‌നായിക്ക് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

അതേസമയം, പരിസര മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്ന മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :