വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ക്രൂരമര്‍ദ്ദനത്തില്‍ ദന്തഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹിയില്‍ ദന്തഡോക്ടറെ കൗമാരക്കാരടങ്ങുന്ന പതിനഞ്ചംഗ സംഘം അടിച്ചു കൊന്നു.

ന്യൂഡല്‍ഹി, കൊലപാതകം, ഡോക്ടര്‍, പൊലീസ്, അറസ്റ്റ് delhi, murder, doctor, police, arrest
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 25 മാര്‍ച്ച് 2016 (12:13 IST)
ഡല്‍ഹിയില്‍ ദന്തഡോക്ടറെ കൗമാരക്കാരടങ്ങുന്ന പതിനഞ്ചംഗ സംഘം അടിച്ചു കൊന്നു. വികാസ്പുരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രദേശത്തെ താമസക്കാരനായ ഡോ പങ്കജ് നാരംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മുഖ്യപ്രതികളില്‍ പലരും കൗമാരക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിലൊരാളെ പൊലീസ്തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ വീടിന് പുറത്തു നില്‍ക്കുകയായിരുന്ന നാരംഗ് സംഘവുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ യുവാക്കള്‍ ഇരുമ്പ് ദണ്ഡ്, വടി തുടങ്ങിയവ ഉപയോഗിച്ച് നാരംഗിനെ അക്രമിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന ആളുകളേയും യുവാക്കള്‍ ആക്രമിച്ചു. ആക്രമത്തില്‍ തലയോട്ടിക്ക് മാരകമായി പരിക്കേറ്റ ഡോക്ടറെ ഉടന്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.

വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന ഡോക്ടറുടെ മകന്‍ എറിഞ്ഞ പന്ത് യുവാക്കളില്‍ ഒരാളുടെ ദേഹത്ത് കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടറുമായി തര്‍ക്കമുണ്ടാകുകയും ആ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയുമായിരുന്നുയെന്ന് പരിസരവാസികള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :