പതിനാല് വയസുതികയാത്ത നാല് ആണ്‍കുട്ടികള്‍ പത്ത് വയസുകാരിയെ മാനഭംഗപ്പെടുത്തി

മുംബൈ| WEBDUNIA|
PRO
PRO
പതിനാല് വയസുതികയാത്ത നാല് ആണ്‍കുട്ടികള്‍ സംഘം ചേര്‍ന്നു പത്തു വയസുകാരിയെ ബലാത്സംഗം ചെയ്തു. പനി ബാധിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചു. നവി മുംബൈയിലാണ് സംഭവം. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടര്‍ന്നാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അടുത്ത കൂട്ടുകാരിയില്‍ നിന്നാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. മൂന്നു ആണ്‍കുട്ടികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പെണ്‍കുട്ടിയുടെ പിന്നാലെയുണ്ടായിരുന്നതായി കൂട്ടുകാരിപറഞ്ഞു. അവരായിരിക്കും പീഡനത്തിന് പിന്നിലെന്നു മൊഴി നല്‍കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. കഴിഞ്ഞ മാസവും പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായതായി കൂട്ടുകാരി വെളിപ്പെടുത്തി. കഴിഞ്ഞ മാസം മറ്റൊരു ആണ്‍കുട്ടിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.​


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :