പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി; രക്തം വാര്‍ന്ന് മരിച്ചു

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
തമിഴ്നാട്ടില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ഒരാള്‍ മരണത്തിന് കീഴടങ്ങി. ചെന്നൈ സ്വദേശി ഗോപാലകൃഷ്ണ (35)യാണു മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

ഗോപാലകൃഷ്ണയും മകനും ചെന്നൈ പുതുവന്നാര്‍പട്ടയിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പട്ടത്തിന്റെ ചരട് ഗോപാലകൃഷ്ണയുടെ കഴുത്തില്‍ കുരുങ്ങി. ഗ്ലാസ് പൊതിഞ്ഞ ചരടായിരുന്നു ഇത്. ഇയാളുടെ കഴുത്തില്‍ ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് മൂലം രക്തം വാര്‍ന്നാണ് തന്റെ പിതാവിന്റെ മരണം സംഭവിച്ചതെന്ന് ഗോപാലകൃഷ്ണയുടെ മകന്‍ അരുണ്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ഗ്ലാസ് ചരടുളള പട്ടങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :