നോട്ടുകെട്ടുകള്‍ കിടക്കയാക്കിയ സിപി‌എം നേതാവിനെതിരെ നടപടി

അഗര്‍ത്തല| WEBDUNIA|
PRO
ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് നോട്ടുകെട്ടുകള്‍ കിടക്കയാക്കിയ പാര്‍ട്ടി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. ത്രിപുരയില്‍ പാര്‍ട്ടിയുടെ ജോഗേന്ദ്രനഗര്‍ കമ്മിറ്റിയംഗം സമര്‍ ആചാ‌ര്‍ജിയെയാണ് പുറത്താക്കിയത്.

സമര്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍നിന്ന് 20 ലക്ഷം പിന്‍വലിച്ചശേഷം അതെല്ലാം നോട്ടുകെട്ടുകളടങ്ങുന്ന കിടക്കയാക്കുകയും അതിന്മേല്‍ കയറിക്കിടന്ന് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്.

സുഹൃത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരോ ഒരു ടിവി ചാനലിന് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ചാനല്‍ ഇത് സംപ്രേഷണം ചെയ്തു. തന്രെ ജീവിതാഭിലാഷം പൂര്‍ത്തീകരിച്ചു എന്ന് ദൃശ്യങ്ങളില്‍ സമര്‍ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

സമര്‍ പക്ഷേ ഇക്കാര്യത്തില്‍ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല സ്വന്തം പണമാണെന്നും മറ്റുള്ള പണക്കാരായ പാര്‍ട്ടിയംഗങ്ങളെപ്പോലെ തനിക്ക് കാപട്യമില്ലെന്ന് സമര്‍ ഒരു ടിവി ചാനലില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുകയും ഇയാളെ പുറത്താക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :