രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം, നിരാഹാരസമരവുമായി അന്നാ ഹസാരെ വീണ്ടും എത്തുന്നു. ലോക്‍പാല്‍ ബില്ലല്ലാ ഇത്തവണ ഹസാരെയുടെ ആവശ്യം. കൊല്ലപ്പെട്ട ഐ പി എസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാറിന്റെ നീതിക്കായാണ് സമരം.
ശക്തമായ ലോക്‍പാല്‍ ബില്‍ പാസക്കണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ഡിസംബറില്‍ മുംബൈയില്‍ നടത്തിയ മൂന്നുനാള്‍ നിരാഹാരത്തിന് ശേഷം ഇതാദ്യമായാണ് ഒരു നിരാഹാര പ്രഖ്യാപനവുമായി ഹസാരെ മുന്നോട്ട് വന്നിരിക്കുന്നത്.
ഞായറാഴ്ച ഡല്‍ഹി ജന്തര്‍ മന്ദിറിലാണ് ഹസാരെ നിരാഹാരമിരിക്കുക. ഖനിമാഫിയ കൊലപ്പെടുത്തിയ 2009 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാറിന്റെ നീതി ആവശ്യപ്പെട്ടാണ് സമരമെന്ന് ഹസാരെ സംഘം അറിയിച്ചു. സമരത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രകുമാറിന്റെ കുടുംബത്തെയും ക്ഷണിച്ചിട്ടുണ്ട്.
ലോക്‍പാല്‍ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഹസാരെ നടത്തിയ നിരാഹരം വന്‍വിജയമായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് ജനപിന്തുണ കുറയുകയായിരുന്നു.
English Summary: Hazare will sit on a one-day fast in Jantar Mantar in solidarity with those demanding justice for the 2009 -batch IPS officer who was killed by mining mafia in Madhya Pradesh.