സുവര്‍ണക്ഷേത്രത്തില്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി

അമൃത്സര്‍| WEBDUNIA|
PRO
PRO
അമൃതസറിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തിയ പ്രധാനമന്ത്രി മന്‍‌മോഹന്‍‌സിംഗിന് നേരെ കരിങ്കൊടി. അണ്ണാ ഹസാരെ അനുകൂലികളാണ് കരിങ്കൊടി കാണിച്ചത്. ഭാര്യ ഗുര്‍‌ചരണ്‍ കൌറിനോടൊപ്പമായിരുന്നു പ്രധാനമന്ത്രി ക്ഷേത്രത്തില്‍ എത്തിയത്.

പ്രധാനമന്ത്രിയും ഭാര്യയും ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് മുപ്പത്തഞ്ചോളം വരുന്ന സംഘം കരിങ്കൊടി കാണിച്ചത്. അഴിമതിക്കെതിരെയുള്ള ബാനര്‍ ഉയര്‍ത്തിപ്പിടിച്ച സംഘം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി. ലോക്പാല്‍ ബില്‍ പാസാക്കാത്തതിനെതിരെയാണ് മുദ്രാവാക്യം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ മൂന്നും നാലും പേരടങ്ങുന്ന സംഘങ്ങളായാണ് ഇവര്‍ ക്ഷേത്രത്തില്‍ എത്തിയത്. പ്രധാനമന്ത്രി ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങിയ സമയം ഇവര്‍ ഒത്തുചേര്‍ന്ന് കരിങ്കൊടിയും ബാനറും ഉയര്‍ത്തുകയായിരുന്നു. ജനലോക്പാലിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അണ്ണാ അനുയായിയായ ഹരീന്ദര്‍ സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :