നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: എകെ ഗാംഗുലിക്കെതിരെ കേസെടുത്തു

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എകെ ഗാംഗുലിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. ഗാംഗുലിക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരണം തേടി ഗാംഗുലിക്കും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം ഗാംഗുലിക്കെതിരായ ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു. മൊഴി നല്‍കാന്‍ തയാറാകണമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ നിയമവിദ്യാര്‍ഥിനിക്ക് പൊലീസ് കത്തയച്ചു. കൂടാതെ നേരിട്ടു പരാതി നല്‍കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :