നിതാഖത്ത് ഇളവ് കാലം നവംബര്‍ മൂന്നു വരെ നീട്ടി.

സൌദി| WEBDUNIA|
PRO
PRO
നിതാഖത്ത് നടപ്പിലാക്കുന്നതിനു സൗദി ഭരണകൂടം അനുവദിച്ച ഇളവ് കാലം നവംബര്‍ മൂന്നു വരെ നീട്ടി. സൌദി ഭരണകൂടം പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ മൂന്നു മാസത്തെ ഇളവാണ് അബ്ദുള്ള രാജാവ് അനുവദിച്ചിരുന്നത്.

മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന്‌ തൊഴിലാളികള്ക്ക് താമസനുമതി രേഖകള്‍ നിയമ വിധേയമാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

അദ്യം നിതാഖത്ത് നടപ്പിലാക്കുന്നതിന് സൌദി ഭരണകൂടം അനുവദിച്ചത് മൂന്ന് മാസത്തെ ഇളവായിരുന്നു. ആ സമയം ഇന്ന് കൊണ്ട് അവസാനിക്കും. മൂന്ന് മാസത്തിനിടെ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ രേഖകള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്.

എന്നാല്‍ രേഖകള്‍ നിയമ വിധേയമാക്കാന്‍ സാധിക്കാത്തവര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് അപേക്ഷ നല്കി കാത്തിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ എംബസ്സിയില്‍ നിന്ന് ഔട്ട്‌ പാസ് വാങ്ങി ഫൈനല്‍ എക്സിറ്റിന്അപേക്ഷ നല്കിയിട്ടുണ്ട്.

രേഖകള്‍ നിയമവിധേയമാകാന്‍ കഴിയാതെ നിരവധി മലയാളികള്‍ സൌദിയിലെ വിവിധ പ്രവിശ്യകളില്‍ ഇപ്പോഴും ഒളിച്ചു താമസിക്കുകയാണ്. ഇളവ് കാലം അവസാനിച്ചാല്‍ അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :