നാവിക സേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവച്ചു. രാജി സര്‍ക്കാര്‍ അംഗീകരിച്ചു. വൈസ് അഡ്മിറല്‍ ആര്‍ കെ ധോവന് നാവിക സേനാ മേധാവിയുടെ ചുമതല നല്‍കി.
ഐ എന്‍ എസ് സിന്ധുരത്ന മുങ്ങിക്കപ്പല്‍ അപകടത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇതാദ്യമായാണ് സുരക്ഷാ വീഴ്ചയുടെ പേരില്‍ സേനാ മേധാവി രാജിവയ്ക്കുന്നത്.
മുമ്പ് ആന്‍ഡമാന്‍ നിക്കോബാറിന്‍റെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന ഡി കെ ജോഷി 2012 ഓഗസ്റ്റ് 31നാണ് നാവിക സേനാ മേധാവിയായത്. മൂന്നുവര്‍ഷക്കാലം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ പ്രതിരോധ ഉപദേശകനുമായിരുന്നു.