വാരാണസി|
VISHNU.NL|
Last Modified വെള്ളി, 9 മെയ് 2014 (18:49 IST)
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ ആരാധകര്‍ വിളിക്കുന്ന നമോ എന്ന പേര് മുദ്രണം ചെയ്ത റൊട്ടി വിറ്റ ഹോട്ടല്‍ യുപി പോലീസ് പൂട്ടിച്ചു.
ബിജെപിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യമായ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' റൊട്ടികളില്‍ പതിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രവും പോലീസ് മുദ്രവച്ച് കണ്ടുകെട്ടിയതായാണ് സൂചന.
മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതോടെ രാജ്യമെങ്ങും മോഡി അനുകൂലികള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നിരവധി ഉല്‍പന്നങ്ങളാണ് പുറത്തിറക്കിയിരുന്നത്.
നമോ ജാക്കറ്റുകള്‍ മുതല്‍ ബലൂണുകളും ലഡുവും ഇങ്ങനെ ഇറക്കിയവയില്‍ പെടുന്നു. അതേസമയം വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാനില്ലെന്ന് ഹോട്ടലുടമ അറിയിച്ചു.