ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷിയെ പൊലീസ് ചോദ്യംചെയ്യും. വാതുവയ്പുകാരുമായി ബന്ധമുണ്ടെന്നു സൂചനയെത്തുടര്‍ന്നാണ് ചോദ്യം ചെയ്യാല്‍.
ഒത്തുകളിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ ബോളിവുഡ് നടന്‍ വിന്ദു ധാരാ സിംഗുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണു മുംബൈ പൊലീസ് സാക്ഷിയെ ചോദ്യം ചെയ്യുന്നത്. സാക്ഷിയും വിന്ദുവും വിഐപി ബോക്സിലിരുന്നു മത്സരം കാണുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതാണു സാക്ഷിക്ക് വിനയായത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനുവേണ്ടിയും വിന്ദു വാതുവയ്പു നടത്തിയെന്നുള്ളതിനു തെളിവു ലഭിച്ചിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമ കൂടിയാണു ബിസിസിഐ പ്രസിഡന്റായ ശ്രീനിവാസന്‍.
ഗുരുനാഥ് മെയ്യപ്പന്‍, വിന്ദു ധാരാ സിംഗുമായി നടത്തിയിട്ടുള്ള നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ക്ക് വിശദീകരണം തേടേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു. എന്നാല്‍, ഇയാള്‍ക്ക് വാതുവയ്പുകാരുമായി ബന്ധമുണ്ടൊയെന്ന കാര്യത്തില്‍ പ്രതികരിക്കാനാകില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മെയ്യപ്പന്റെ ക്ഷണം സ്വീകരിച്ചാണു മേയ് ആറിനു നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കളി കാണാന്‍ എത്തിയതെന്നു വിന്ദു ധാരാ സിംഗ് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു വാതുവയ്പുകാരെ ദുബായിയിലേക്കു രക്ഷപ്പെടാന്‍ വിന്ദു സഹായിച്ചത്തിനു തെളിവു ലഭിച്ചിരുന്നു.