നരേന്ദ്രമോഡിയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവച്ചതോടെയാണിത്. റിട്ടയേഡ് ജഡ്ജി ആര്‍ എ മേത്തയെ ലോകായുക്തയായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്താണ് മോഡി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മേത്തയെ ലോകായുക്തയായി നിയമിച്ചത് ഹൈക്കോടതി ശരിവച്ചതിനെ തുടര്‍ന്നാണ് മോഡി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.

സര്‍ക്കാരിനോട് ആലോചിക്കാതെയാണ് ലോകായുക്ത നിയമനം നടത്തിയത് എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :