ത്രിവേദിയെ നീക്കണം: പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
PRO
PRO
റെയില്‍വേ ബജറ്റില്‍ യാത്രനിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചതിന്റെ പേരില്‍ റെയില്‍‌വെ മന്ത്രി ദിനേശ് ത്രിവേദിക്കെതിരെ മമതാ ബാനര്‍ജി കടുത്ത നിലപാടെടുത്തതായി സൂചന. ത്രിവേദിയെ മന്ത്രിസ്ഥാനത്ത് നിന്ന്‌ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മമത പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.

റെയില്‍വെ ബജറ്റിന് തൊട്ടുപിന്നാലെ അതു പിന്‍വലിക്കണമെന്ന് ദിനേശ്‌ ത്രിവേദിയോട്‌ മമതാ ബാനര്‍ജി അവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയില്ലെങ്കില്‍ രാജിവയ്ക്കണമെന്നും മമത നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് ത്രിവേദിയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മമത പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ത്രിവേദിയ്ക്ക്‌ പകരം മുകുള്‍ റോയിയെ മന്ത്രിയാക്കണമെന്നാണ്‌ പ്രധാനമന്ത്രിക്കയച്ച കത്തില്‍ മമത ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത്‌ ലഭിച്ചിട്ടുണ്ടെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാത്രിതന്നെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന്‌ പ്രശ്‌നം ചര്‍ച്ചചെയ്‌തു.

English Summary: Mamata Banerjee on Wednesday asked Prime Minister Manmohan Singh to remove Dinesh Trivedi as the Railway Minister after he took the bold and politically suicidal decision of an across-the-board increase in passenger fares, the first since 2002.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :