സിപിഎം ഫ്ലക്സ് ബോര്‍ഡില്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ വ്യാജ ചിത്രം

കൊല്ലം| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ പീഡനത്തിന്‌ ഇരയായി മരിച്ച പെണ്‍കുട്ടിയുടെതെന്ന വ്യാജേന ഫേസ്ബുക്കില്‍ പ്രചരിച്ച ചിത്രം പ്രദര്‍ശിപ്പിച്ച സി പി എം ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നതിന്റെ വ്യാജ ചിത്രമാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌.

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ മലയാളി പെണ്‍കുട്ടിയുടെ ചിത്രം പ്രചരിച്ചിരുന്നു. സംസ്ഥാന ഹൈ-ടെക്ക് ക്രൈം എന്‍‌ക്വയറി സെല്‍ ആണ് വ്യാജചിത്രം അപ്‌ലോഡ് ചെയ്ത അക്കൌണ്ടിന്റെ വിവരങ്ങള്‍ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചിത്രത്തിലെ പെണ്‍കുട്ടി ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയാണ് എന്നാണ് വിവരം. ചിത്രം മലയാളി പെണ്‍കുട്ടിയുടേതാണെന്നും ഇത് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന തടയണം എന്നും ആവശ്യപ്പെട്ട് കുവൈറ്റില്‍ നിന്നുള്ള മലയാളിയായ രാജേഷ് ആണ് ചൊവ്വാഴ്ച സൈബര്‍ സെല്ലിന് പരാതി നല്‍കിയത്. ഡല്‍ഹിയില്‍ നിന്ന് തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാജചിത്രം ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. യഥാര്‍ത്ഥ പെണ്‍കുട്ടിയുടെ ചിത്രവും വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചതോടെയാണ് മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രം ചിലര്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. മറ്റ് ചില പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഡല്‍ഹി പെണ്‍കുട്ടിയുടേതാണെന്ന രീതിയില്‍ സോഷ്യല്‍‌നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്ന് വിവരമുണ്ട്.

പുതിയ ഐ ടി ആക്ടിലെ സെക്ഷന്‍ 66 എ പ്രകാരം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ചിത്രം അപ്‌ലോഡ് ചെയ്തവര്‍ മാത്രമല്ല അത് ഷെയര്‍ ചെയ്തവരും കുടുങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :