തേജ്പാലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മാധ്യമ പ്രവര്‍ത്തക

ന്യൂഡല്‍ഹി| WEBDUNIA|
PRO
തരുണ്‍ തേജ്പാലിനും തെഹല്‍ക്കയ്ക്കുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പീഡനത്തിനിരയായ മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. തരുണ്‍ തേജ്പാലും കുടുംബവും തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നാണ് യുവതി ആരോപിക്കുന്നത്.

തന്റെ വിവരങ്ങള്‍ തേജ്പാലും കൂട്ടരും പുറത്തുവിട്ട് തന്നെ പീഡിപ്പിക്കുകയാണെന്ന് രേഖപ്പെടുത്തി മാധ്യമപ്രവര്‍ത്തക ഗോവ പൊലീസിന് കത്തയച്ചു. തെഹല്‍കയിലെ തന്റെ കീഴുദ്യോഗസ്ഥയായ മാധ്യമപ്രവര്‍ത്തകയെ ഗോവയിലെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് തേജ്പാലിന് എതിരായ ആരോപണം.

കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നവംബര്‍ 30നാണ് ഗോവ ക്രൈംബ്രാഞ്ച് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

തരുണ്‍ തേജ്പാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞദിവസം പൊലീസ് ആരോപിച്ചിരുന്നു. പനാജിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള വാസ്‌കോയിലെ സദാ സബ് ജയിലിലാണ് തേജ്പാല്‍ ഇപ്പോഴുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :