ഹൈദരബാദ്|
Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (15:52 IST)
തെലങ്കാനയില്‍ കുട്ടികളെ
വില്പന ചരക്കാക്കുന്നു. പ്രമുഖ ദേശീയ ചാനലായ എന്‍ ഡി ടി വി നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തെലങ്കാനയിലെ ഏറ്റവും പിന്നാക്ക ജില്ലയായ നാല്‍ഗോണ്ടയില്‍ 5000 രൂപ മുതല്‍ 30000 രൂപ വരെ വിലയിലാണ് പെണ്‍കുഞ്ഞുളുടെ വില്പന നടക്കുന്നത്.
ഇടനിലക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശിശുഭവനങ്ങളും ഈ വ്യാപരത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദത്തെടുക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളൊന്നും കാറ്റില്‍ പറത്തിയാണ് ഈ കച്ചവടങ്ങള്‍ നടക്കുന്നത്.
കുട്ടികളുടെ ഫോട്ടോകള്‍ ആവശ്യക്കാര്‍ക്ക് അയച്ചുനല്‍കിയ ശേഷമാണ് ഇടപാടുകള്‍ നടക്കുന്നത്. ചാനലിന്റെ അന്വേഷണത്തില്‍ കമലി ബായ് എന്ന ഇടനിലക്കാരി
20ലേറെ പെണ്‍കുഞ്ഞുങ്ങളെ വിറ്റതായി വെളിപ്പെടുത്തുന്നുണ്ട്. ഇവര്‍ 30,000 രൂപ വരെയാണ് നവജാത ശിശുക്കള്‍ക്ക് വിലയിടുന്നത്.