ഓട്ടോറിക്ഷയില്‍ മിനിബസിടിച്ച് ആറുകുട്ടികള്‍ തല്‍ക്ഷണം മരിച്ചു

 മിനിബസിടിച്ച് ആറുകുട്ടികള്‍ മരിച്ചു , ബസ് അപകടം , ബീഹാര്‍
പാറ്റ്ന| jibin| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (13:55 IST)
സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയും മിനിവാനും തമ്മിൽ കൂട്ടിയിടിച്ച് ആറ് കുട്ടികൾ മരിച്ചു. ബീഹാറിലെ സിവാൻ ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രണ്ടു കുട്ടികള്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു കുട്ടികളും സംഭവസ്ഥലത്തു തന്നെ മരിച്ചു. കോച്ചിംഗ് ക്ലാസിലേക്ക് പോവുകയായിരുന്ന 15-16 വയസുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ ഡോക്ടര്‍മാരില്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. രണ്ട് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കു തീവെക്കുകയും ആശുപത്രിയിലേക്ക് കല്ലെറിയുകയും ചെയ്തു. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി കെട്ടിടത്തിനും തകരാറുണ്ടായി. ആശുപത്രിക്കു പുറത്ത് സംഘര്‍ഷമുണ്ടായി.

നൂറ് കണക്കിന് ജനങ്ങൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ഒത്തു കൂടി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് ജനക്കൂട്ടത്തെ ഓടിച്ചത്. പിന്നീട് ഡോക്ടർമാരെത്തി കുട്ടികൾക്ക് വേണ്ട ശുശ്രൂഷകൾ നൽകി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :