തെലങ്കാന രൂപീകരണം: സീമാന്ധ്ര മേഖലയില്‍ 72 മണിക്കൂര്‍ ബന്ദ്‌

ഹൈദരാബാദ്‌| WEBDUNIA|
PRO
തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിന്‌ മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച്‌ സീമന്ത്ര മേഖലയില്‍ ആഹ്വാനം ചെയ്ത ബന്ദ്‌ പൂര്‍ണം.

മന്ത്രിസഭാ തീരുമാനം വന്നതോടെ സീമാന്ധ്രയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്.
ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും ഐക്യ ആന്ധ്രാ വാദികളുടെ സംയുക്ത വേദിയും ആണ്‌ 72 മണിക്കൂര്‍ ബന്ദ്‌ ആഹ്വാനം ചെയ്തിരിക്കുന്നത്‌.

സീമന്ത്ര മേഖലയിലെ 13 ജില്ലകളില്‍ ബന്ദ്‌ പൂര്‍ണമാണ്‌. മാനവ വിഭവ ശേഷി മന്ത്രി പള്ളം രാജുവും ടെക്‌സറ്റയില്‍സ് മന്ത്രി കെഎസ് റാവുവും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് അംഗീകാരം നല്‍കിയത്. ഹൈദരാബാദ് 10 വര്‍ഷത്തേക്ക് ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായി തുടരും.

സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി കോളജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്‌. പലയിടത്തും രാവിലെ തന്നെ ദേശീയ പാതകള്‍ ഉപരോധിച്ചു. ആന്ധ്ര നോണ്‍ ഗസറ്റഡ്‌ ഓഫീസേഴ്സ്‌ അസോസിയേഷന്‍ 48 മണിക്കൂര്‍ ദേശീയ പാത ഉപരോധമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

സീമന്ത്രയിലെ അഭിഭാഷകരുടെ ജോയിന്റ്‌ ആക്ഷന്‍ കമ്മറ്റി 48 മണിക്കൂര്‍ ബന്ദിനാണ്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌. അതേസമയം പ്രതിഷേധക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ബാനറുകളും പലയിടത്തും അഴിച്ചുമാറ്റി. രാഷ്ട്രീയ വേര്‍തിരിവോടെയല്ല ഒറ്റക്കെട്ടായിട്ടാണ്‌ രൂപീകരണത്തെ എതിര്‍ക്കുന്നതെന്ന്‌ പറഞ്ഞായിരുന്നു ഇവരുടെ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :