തെലങ്കാന രൂപവല്‍ക്കരണം; ഇന്നും നാളെയും ചര്‍ച്ച

ന്യൂഡല്‍ഹി| WEBDUNIA|
PTI
സംസ്ഥാന രൂപവല്‍ക്കരണം സംബന്ധിച്ച്‌ കേന്ദ്രമന്ത്രിസഭാ ഉപസമിതി ആന്ധ്രയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും മന്ത്രിമാരുമായും ഇന്നും നാളെയുമായി ചര്‍ച്ച നടത്തും.

കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രതിരോധമന്ത്രി എകെആന്റണി, ധനമന്ത്രി പി ചിദംബരം എന്നിവരാണ്‌ ആന്ധ്രയിലെ എട്ടു രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രത്യേകം ചര്‍ച്ച നടത്തുക. ആന്ധ്ര വിഭജനത്തെക്കുറിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട്‌ മന്ത്രിസഭ ഉപസമിതിയെ അറിയിക്കും.

അതേസമയം, യോഗം ബഹിഷ്കരിക്കാന്‍ തെലുങ്ക്‌ ദേശം പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയുടെ നിലപാട്‌ വ്യക്‌തമാക്കി ഉപസമിതിക്ക്‌ കത്ത്‌ നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :