തൂത്തുക്കുടിയിലെത്തിയ വിവാദ കപ്പലിന്റെ ക്യാപ്റ്റന്‍ വീണ്ടും ആത്മഹത്യയ്ക്കു ശ്രമിച്ചു

ചെന്നൈ| WEBDUNIA|
PTI
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചുകയറിയതിന് തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പല്‍ എം വി സീമാന്‍ ഗാര്‍ഡിന്റെ ക്യാപ്റ്റന്‍ വീണ്ടും ആത്മഹത്യയ്ക്കു ശ്രമിച്ചു.

ഉക്രെയ്ന്‍ സ്വദേശി സിദൊറെന്‍ കൊവലെറിയാണ് പാളയംകോട്ടെ സെന്‍ട്രല്‍ ജയിലില്‍ ചെയ്യാന്‍ ശ്രമിച്ചത്.

ക്യാപ്റ്റനും കപ്പലിലെ എന്‍ജിനീയറും കഴിഞ്ഞ ദിവസവും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഒക്‌ടോബര്‍ 12നാണ് കപ്പല്‍ തൂത്തുക്കുടി തീരത്തുനിന്നും കസ്റ്റഡിയില്‍ എടുത്തത്.

മുമ്പും കപ്പലിലെ കൊടിമരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കൊവലെറിയെ സിഐഎസ്എഫ് ജവാന്മാരാണ് രക്ഷിച്ചത്.

ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 35 പേരെയും പിടികൂടിയിരുന്നു. എകെ 47 തോക്കുകളും തിരകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തതും ജീവനക്കാരെ അറസ്റ്റ് ചെയ്തതും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :