ഫുട്ബോളിലാണെങ്കില്‍ നമ്മള്‍ ‘ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം’ എന്നു പറയും. ക്രിക്കറ്റില്‍ ‘സ്കൂപ്പ് ഇറ്റ് ലൈക് ദില്‍ഷ’നെന്നും. എന്നാല്‍ സംഗതി വെര്‍ച്വല്‍ ലോകത്തിലെത്തുമ്പോഴോ ?. സംശയമെന്താ, ‘ട്വീറ്റ് ഇറ്റ് ലൈക് തരൂര്‍’ തന്നെ. കാരണം ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയും തിരുവനന്തപുരത്തിന്‍റെ എം പിയുമായ തരൂരിനെ ട്വിറ്ററില്‍ ഫോളൊ ചെയ്യുന്നവരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു.
കന്നുകാലി ക്ലാസ് മുതല്‍ ഗാന്ധി ജയന്തിയ്ക്ക് പണിയെടുക്കണമെന്ന പരാമര്‍ശം വരെ തരൂരിന്‍റെ സൂപ്പര്‍ ഹിറ്റ് ട്വീറ്റുകളായിരുന്നു. ഈ നേട്ടത്തിന് ട്വിറ്റര്‍ അധികൃതര്‍ തന്നെ തരൂരിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
‘ആധുനിക യുഗത്തില്‍ ആശയവിനിമയത്തിന്‍റെ അനന്തസാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ലോകത്തിന്‍റെ എല്ലായിടത്തും ട്വിറ്ററിനെ ബുദ്ധിപരമായി ഉഅപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ശശി തരൂരിനെപ്പോലെ’ -ട്വിറ്റര്‍ സഹസ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ് ബിസ് സ്റ്റോണ്‍ പറഞ്ഞു.
2009 മാര്‍ച്ച് 23ന് വെറും 26 ഫോള്‍വര്‍മാരും മൂന്ന് ട്വീറ്റുമായി തുടങ്ങിയ തരൂര്‍ ആണ് ഇപ്പോള്‍ ആറു ലക്ഷം പിന്തുടര്‍ച്ചകാരുമായി ട്വിറ്ററില്‍ ജൈത്രയാത്ര നടത്തുന്നത്.