ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; ഇന്ത്യക്ക് തല്‍ക്കാലം ഭീഷണിയില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡല്‍ഹിയിലും ചണ്ഡീഗഡിലും ഭൂചലനം. ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. ഡല്‍ഹിയിലും ഒപ്പം പരിസരപ്രദേശങ്ങളിലും ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു.വൈകിട്ട്‌ 4.20 ഓടെയാണ്‌ 15-20 സെക്കന്‍ഡ്‌ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്‌. ഇനി ഇന്ത്യയില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് ഭൗമപഠന കേന്ദ്രം അറിയിക്കുന്നത്.

5. 5 ഡിഗ്രി തീവ്രതയുളള ചലനമാണ്‌ ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്‌. ഇറാന് സമീപമുളള ഖാഷ് നഗരമാണ് പ്രഭവകേന്ദ്രം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടര്‍ ചലനങ്ങളുണ്ടായതും ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കി. എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ഡല്‍ഹി, ചണ്ഡീഗഡ്‌, നോയിഡ എന്നിവിടങ്ങളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. വലിയ ഭൂചലനമുണ്ടാപ്പോള്‍ തന്നെ പരിഭ്രാന്തരായ ആളുകള്‍ വീടുകളും ഓഫീസുകളും വിട്ട്‌ പുറത്തിറങ്ങി.

ഇറാന്‍-പാകിസ്‌താന്‍ അതിര്‍ത്തിയയലെ ഖാഷ്‌ നഗരത്തിനടുത്താണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ റിക്‌ടര്‍ സ്‌കെയിലില്‍ 7.8 ഡിഗ്രി തീവ്രത രേഖപ്പെടുത്തി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന്‌ 15 കിലോമീറ്റര്‍ താഴെയാണ്‌.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :