ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വെടിവയ്പ്പ്: യുവതി മരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വെടിവയ്പ്പ്. ഒരു യുവതി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 12:30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്.

കര്‍കര്‍ദുമ സ്റ്റേഷന്റെ മുന്നിലാണ് വെടിവയ്പ്പ് നടന്നത്. അച്ഛനും അമ്മയും മകളും അടങ്ങുന്ന കുടുംബത്തിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇവര്‍ സ്റ്റേഷന്റെ അകത്തേക്ക് കയറുന്നതിനിടെ പിന്നില്‍ നിന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് വെടിവച്ചത് എന്നാണ് സൂചന. കുടുംബവഴക്കാണ് വെടിവയ്പ്പിന് കാരണം എന്നാണ് നിഗമനം.

രാവിലെ ദക്ഷിണ ഡല്‍ഹിയിലെ ഫാംഹൗസിലുണ്ടായ വെടിവയ്പില്‍ ബിഎസ്പി നേതാവ് കൊല്ലപ്പെട്ടിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദീപക് ഭരദ്വാജ് ആണ് വെടിയേറ്റു മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :