ഡല്‍ഹിയില്‍ കാണാതായ ബാലികമാര്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 2 മാര്‍ച്ച് 2013 (14:36 IST)
PRO
PRO
ഡല്‍ഹിയില്‍ നിന്ന് മൂന്നു ദിവസം മുന്‍പ്‌ കാണാതായ രണ്ടു ബാലികമാരെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച്, ഏഴ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെ മഡ്‌വാലിയില്‍ നിന്നാണ്‌ കാണാതായത്‌.

ശനിയാഴ്ച രാവിലെ പ്രഗതി മൈതാനത്തിന്‌ സമീപമുള്ള കാട്ടില്‍ ആണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കുട്ടികളെ വിട്ടുതരണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :