ഡല്‍ഹിയില്‍ 5,000 കുപ്പി മദ്യം പിടികൂടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യതലസ്ഥാനത്ത് നിന്ന് 5,000ത്തോളം കുപ്പി അനധികൃത മദ്യം പിടികൂടി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഡല്‍ഹി പൊലീസ് അനധികൃത മദ്യം പിടിച്ചെടുത്തത്.

അനധികൃത മദ്യം കൈവശം വെച്ചതിന് 25 ഓളം പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അനധികൃത മദ്യക്കടത്തില്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ദിനങ്ങളില്‍ മദ്യത്തിന് ആവശ്യക്കാരേറുമെന്ന നിഗമനത്തില്‍ ഹരിയാനയില്‍ നിന്നുമാണ് ഇവര്‍ മദ്യകുപ്പികള്‍ വാങ്ങിയതെന്ന് പൊലീസ് പറയുന്നു.

അനധികൃത മദ്യവില്‍പ്പന തടയാന്‍ വരും ദിനങ്ങളില്‍ കര്‍ശനമായ പരിശോധന തുടരുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. വോട്ടര്‍മാര്‍ക്കിടയില്‍ മദ്യം വിതരണം ചെയ്യുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :