ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. വിവേക് വിഹാര്‍ പ്രദേശത്തുള്ള 13 കാരിയെയാണ് മാനഭംഗം ചെയ്തത്. പ്രതിയെന്നു കരുതുന്ന ഡല്‍ഹി സ്വദേശിയായ ഡ്രൈവര്‍ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരപ്രദേശത്തെ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയാണ് മാനഭംഗത്തിന് ഇരയായത്. വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടി മാനഭംഗത്തെക്കുറിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വിവേക് വിഹാര്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ വേണ്ട നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല എന്ന് ആരോപണമുണ്ട്.
സംഭവമറിഞ്ഞെത്തിയ ആം ആദ്മി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രകടനം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രകടനത്തെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.