ഡല്‍ഹി കൂട്ടമാനഭംഗം: പ്രതിക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. പരുക്കേറ്റ കൈയുമായാണ് വിനയ് ശര്‍മ്മ വെള്ളിയാഴ്ച കോടതിയിലെത്തിയത്. പ്രതിയെ സഹതടവുകാരും തിഹാര്‍ ജയിലിലെ പൊലീസുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് റിക്രൂട്ട്‌മെന്റ് പരീക്ഷ(ഐഐ‌എഫ്) എഴുതണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വലതുകൈക്ക് പരുക്കേറ്റു. നിനക്ക് പരീക്ഷ എഴുതണോ? നിന്റെ വലതുകൈ ഞങ്ങളു തകര്‍ക്കുമെന്ന് പറഞ്ഞായിരുന്നുവത്രേ ആക്രമണം.

ഡല്‍ഹി പൊലീസില്‍നിന്നും പ്രതിയെ മാറ്റി പാര്‍പ്പിക്കണമെന്നും വിചാരണ മാറ്റി വെയ്ക്കണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദയാന്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. കൂടാതെ ജയില്‍ സൂപ്രണ്ടിനെ കോടതിയില്‍ വിളിച്ചു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :