വെടിക്കെട്ടിനിടെ ഫോട്ടോഗ്രാഫര്‍ ട്രെയിനിടിച്ചു മരിച്ചു

വടക്കാഞ്ചേരി| WEBDUNIA|
PRO
PRO
പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊടുങ്ങല്ലൂര്‍ മാടവന തിരുവള്ളൂര്‍ സ്വദേശി കുരിയാപ്പിള്ളി കെ ജെ വിന്‍സന്റ്‌ (55) ട്രെയിന്‍ ഇടിച്ച് മരിച്ചു. ഊത്രാളിക്കാവ്‌ പൂരത്തിന്റെ വെടിക്കെട്ടു പകര്‍ത്തുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട്‌ 4.20നായിരുന്നു അപകടം. ദേശീയ, രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വിന്‍സന്റ്‌ കൊടുങ്ങല്ലൂര്‍ സെന്‍ട്രല്‍ കളര്‍ ലാബിലെ പിആര്‍ഒ ആണ്‌.

ഇന്റര്‍നാഷനല്‍ പ്രസ്‌ ഫോട്ടോഗ്രഫി അവാര്‍ഡ്‌, 1996ലെ നാഷനല്‍ ഫൊട്ടോഗ്രഫി അവാര്‍ഡ്‌, 2002ലെ ഇന്ത്യന്‍ പ്രസ്‌ ഫോട്ടോഗ്രഫി അവാര്‍ഡ്‌ ഉള്‍പ്പടെ അറുപതിലേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.

എങ്കക്കാട്‌ ദേശത്തിന്റെ വെടിക്കെട്ടു നടക്കുന്നതിനിടെ റയില്‍പാളത്തില്‍ കയറി ഫോട്ടോ എടുക്കുകയായിരുന്ന വിന്‍സന്റിനെ മുംബൈയിലേക്കു പോവുകയായിരുന്ന കന്യാകുമാരി - മുംബൈ എക്സ്പ്രസ്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റയില്‍പാളത്തില്‍ ആരും കയറാതിരിക്കാന്‍ പൊലീസ്‌ കാവല്‍ ഉണ്ടായിരുന്നെങ്കിലും ഫോട്ടോഗ്രഫര്‍ എന്ന പരിഗണനയിലാണു വിന്‍സന്റിനെ തടയാതിരുന്നത്‌. വെടിക്കെട്ടിന്റെ ശബ്ദത്തില്‍ ട്രെയിനിന്റെ സൈറണ്‍ കേള്‍ക്കാന്‍ കഴിയാഞ്ഞതാണ്‌ അപകട കാരണമെന്നു കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :