ട്രെയിനില്‍ പീഡനശ്രമം: രണ്ട് സൈനികര്‍ അറസ്റ്റില്‍

കാണ്‍പുര്‍| WEBDUNIA| Last Modified ബുധന്‍, 17 ജൂലൈ 2013 (12:04 IST)
PRO
ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ബി‌എസ്‌ഫ് ജവാന്‍‌മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി-സെല്‍ദാ രാജധാനി എക്സ്പ്രസിലാണ് പീഡനശ്രമം നടന്നത്

ഡല്‍ഹിയില്‍ നിന്നും കൂട്ടുകാരികളോടൊപ്പം യാത്ര തിരിച്ചതായിരുന്നു പെണ്‍കുട്ടി. ബി-6 കമ്പാര്‍ട്ട്‌മെന്റിലായിരുന്നു പെണ്‍കുട്ടിയുടെ സീറ്റ്. ഇതേ കമ്പാര്‍ട്ട്മെന്റില്‍ സൈനികരും കയറുകയായിരുന്നു.

തുടര്‍ന്ന് ട്രെയിന്‍ കാണ്‍പുരില്‍ എത്തിയപ്പോള്‍ സൈനികര്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ഉച്ചവച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രികര്‍ എഴുന്നേല്‍ക്കുകയും സൈനികരെ തടഞ്ഞ് വയ്ക്കുകയുമായിരുന്നു.

തുടര്‍ന്ന് ട്രെയിന്‍ മുഗല്‍‌സരൈയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി റെയില്‍‌വെ പൊലീസിന്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സൈനികരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :