റയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സൌജന്യ വൈ-ഫൈ സംവിധാനം ട്രെയിനില്‍ നിലവില്‍ വന്നു. ഡല്‍ഹി-ഹൌറ എക്സ്പ്രസിലാണ് ഈ സൌകര്യം ആദ്യമായി ലഭ്യമാകുക.
തെരഞ്ഞെടുത്ത ട്രെയിനുകളില്‍ മാത്രമായിരിക്കും വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുക. യാത്രക്കാര്‍ക്ക് ട്രെയിനില്‍ സൌജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇത് വഴി സാധിക്കും. ഇതിനായി യാത്രക്കാര്‍ക്ക് പ്രത്യേക ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കും.
വൈകാതെ ശതാബ്ദി, ദുരന്തോ ട്രെയിനുകളില്‍ ഈ സൌകര്യം ലഭ്യമാകും.