ടുജി‌: സംസ്‌ഥാനങ്ങള്‍ക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം ലൈസന്‍സ്‌ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ കോടതി വിധിയില്‍ വ്യക്‌തത തേടിയുള്ള രാഷ്‌ട്രപതിയുടെ റഫന്‍സ്‌ പരിഗണിച്ചാണ് ഈ നടപടി. സംസ്‌ഥാന സര്‍ക്കാരുകള്‍ മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നാണ്‌ നിര്‍ദ്ദേശം.

ടുജി കേസുമായി ബന്ധപ്പെട്ട കക്ഷികളായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍, ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്‌മണ്യം സ്വാമി, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ്‌ കൊമേഴ്‌സ് ആന്റ്‌ ഇന്‍ഡസ്‌ട്രീസ്‌ (ഫിക്കി), കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രീസ്‌ (സിഐഐ) എന്നിവര്‍ക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

സ്‌പെക്‌ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി, ലൈസന്‍സ്‌ വീണ്ടും ലേലത്തിന്‌ വയ്‌ക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്‌ട്രപതി റഫന്‍സ്‌ നല്‍കിയത്‌.

കേസ്‌ ജൂണ്‍ 10ന്‌ വീണ്ടും പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :