ടുജി സെപ്ക്ട്രം ഇടപാട് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമിതി അദ്ധ്യക്ഷന്‍ പി സി ചാക്കോ പാര്‍ലമെന്റില്‍ വെച്ചു. പ്രധാനമന്ത്രിക്കും മുന്‍ധനമന്ത്രി പി ചിദംബരത്തിനും ക്ലീന്‍ ചീട്ട് നല്‍കി കൊണ്ടുള്ള റിപ്പോര്‍ട്ട് പ്രതിപക്ഷ ബഹളത്തിനിടെയാണ് പി സി ചാക്കോ സഭയില്‍ വച്ചത്.
എ രാജയെ മാത്രം കുറ്റക്കാരനാക്കി എന്നാരോപിച്ച് ഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്കയറ്റം, മുസാഫില്‍ നഗര്‍ കലാപം, തെലുങ്കാന വിഷയങ്ങളിലെ ബഹളത്തില്‍ പാര്‍ലമെന്റിലെ ഇരു സഭകളും ഇന്ന് തടസപ്പെട്ടു.