ജോലിക്കാരന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്ന മുതലാളിക്ക് വധശിക്ഷ
ഫരീദാബാദ്|
WEBDUNIA|
PRO
PRO
ജോലിക്കാരന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്ന മുതലാളിക്ക് വധശിക്ഷ. പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കുറ്റത്തിനാണ് പ്രതിയായ ഇന്ദര്‍സോണിക്ക് വധശിക്ഷ വിധിച്ചത്. ജോലിക്കാരന്റെ മകളെ പീഡിപ്പിച്ചു കൊന്ന കുറ്റത്തിനാണ് ഇന്ദര്‍ സോണി എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഫരീദാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജനുവരി 16നായിരുന്നു സംഭവം. തനിക്ക് ഭക്ഷണം നല്‍കാന്‍ വന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
മകള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ പിതാവിന് കാണാനായത് ഇന്ദര്‍ സോണിയുടെ മുറിയില്‍ ചോരപ്പാടുകള്‍ കണ്ടിരുന്നു. പിന്നീട് ഇന്ദര്‍ സോണി ഒരു ചാക്ക് കെട്ട് പുറത്തേക്ക് എറിയുന്നതും പിതാവ് കണ്ടു. ഈ ചാക്കു കെട്ടില്‍ നിന്നാണ് പിന്നീട് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.