തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയ്ക്കടുത്ത് അമ്മായിയമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ കാവും മൂല ഫാസിലാ മന്‍സിലില്‍ ബൈജു എന്നയാളുടെ മാതാവ് മീരാ ഉമ്മ എന്ന 50 കാരി ജനുവരി 16 ന് തൂങ്ങി മരിച്ചിരുന്നു. ഈ കേസിലാണ് ഇവരുടെ മരുമകള്‍ പൂവാര്‍ സ്വദേശി ഹസീന (23) അറസ്റ്റിലായത്.
അമ്മായിയമ്മയും മരുമകളും വീട്ടില്‍ നിരന്തരം വഴക്കുകൂടിയിരുന്നു. അമ്മായിയമ്മ വീട്ടില്‍ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് മരുമകള്‍ അമ്മായിയമ്മയെ മര്‍ദ്ദിച്ചിരുന്നു എന്നും ജനുവരി 14 നും ഇത് തുടര്‍ന്നിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ മനംനൊന്ത് മീരാ ഉമ്മ മരുമകളുടെ മുന്നില്‍ വച്ച് തൂങ്ങിമരിക്കുകയായിരുന്നു.
എന്നാല്‍ ഇത് കണ്ടു നിന്നിട്ടും ഹസീന സംഭവം തടയാന്‍ ശ്രമിക്കുകയോ ആരെയും അറിയിക്കുകയോ ചെയ്തില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തില്‍ ഹസീനയുടെ പങ്ക് വെളിയിലായത്.