വഡോദര|
WEBDUNIA|
Last Modified ശനി, 18 ജൂലൈ 2009 (12:41 IST)
വഡോദരയില്‍ ഒരു ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 10 പൊലീസുകാരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.
കാവന്ത് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജന്ദു ദദിയയെ ആക്രമിച്ചു എന്ന കേസിലായിരുന്നു നൂരാ രാത്വ എന്ന ബിഎസ്‌എഫ് ജവാനെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തില്‍, തലയ്ക്ക് ഗുരുതരമായ പരുക്ക് ഏറ്റ ഇന്‍സ്പെക്ടര്‍ ജന്ദു ദദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്വയുടെ മകള്‍ ഒരു ആണ്‍കുട്ടിയുടെ കൂടെ ഒളിച്ചോടിയതിനെ തുടര്‍ന്ന് കാവന്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, രാത്വയെ അറിയിക്കാതെ പൊലീസുകാര്‍ കുട്ടിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതാണ് ജന്ദു ദദിയയെ കൈയ്യേറ്റം ചെയ്യാനുണ്ടായ കാരണമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
വീട്ടില്‍ നിന്ന് പിടികൂടിയ രാത്വയെ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കുകയും വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
രാത്വയുടെ മരണവാര്‍ത്ത പരന്നതോടെ അക്രമാസക്തരായ ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരുക്ക് പറ്റി.