ജയ്താപൂര്‍: ശിവസേനയ്ക്ക് എതിരെ രാജ് താക്കറെ

മുംബൈ| WEBDUNIA| Last Modified ശനി, 16 ഫെബ്രുവരി 2013 (09:19 IST)
PRO
PRO
ജയ്താപൂര്‍ വിഷയത്തില്‍ ശിവസേനയുടെ നിലപാടിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്ത്. വികസനത്തെയും പുരോഗതിയെയും തടസപ്പെടുത്തുന്ന രാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രത്നഗിരിയിലെ ജയ്‌താപുര്‍ ആണവ പദ്ധതിക്കെതിരെ രംഗത്ത് വന്നിരിന്നു. ഈ പശ്ചാത്തലത്തിലാണ് രാജ് താക്കറെയുടെ ഈ പ്രസ്താവാന.

പദ്ധതി നല്ലതല്ലങ്കില്‍ അത് ഉപേക്ഷിക്കുകയാണ് വേണ്ടത്. എതിര്‍ക്കാനായി മാത്രം ഒരു പദ്ധതിയേയും എതിര്‍ക്കരുത്. ജനങ്ങളുടെ മനസില്‍ ഭീതി സൃഷ്‌ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവര്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു. ഖെദ് നഗരത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

സുനാമി ഭീഷണിയുടെ പേരില്‍ ജയ്‌താപുര്‍ പദ്ധതി ദോഷകരമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് രാജ് താക്കറെ പറഞ്ഞു. എന്നാല്‍ സുനാമി ഉണ്ടാകാനുള്ള സാധ്യത എവിടെയുമുണ്ടെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :