ബംഗളൂരു|
Last Modified വെള്ളി, 2 ജനുവരി 2015 (13:31 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് ഹര്‍ജി വാദം കേള്‍ക്കാന്‍ കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.നേരത്തെ കേസില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് കഴിഞ്ഞ ഡിസംബര്‍ 18ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമിയായിരിക്കും വാദം കേള്‍ക്കുക. ജയലളിതയെ കൂടാതെ തോഴി ശശികല, വി എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ സെപ്തംബര്‍ 27ന് ജയലളിതയെയേയും കൂട്ടാളികളേയും പ്രത്യേക കോടതി നാലു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ജയലളിതയും തോഴി ശശികല, വി എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.