ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ജനതാപാര്‍ട്ടിയുടെ പ്രമുഖ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷനായ രാജ്‌നാഥ് സിങ്ങും സുബ്രഹ്മണ്യന്‍ സ്വാമിയും കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്‌നാഥ് സിങ്ങിന്റെ വസതിയിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഇവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപനം വന്നത്. ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിനാണ് ബിജെപിയുമായി ചേര്‍ന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യം ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പാര്‍ട്ടിപ്രവേശനകാര്യം അവതരിപ്പിച്ചിരുന്നു. എല്‍ കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പാര്‍ട്ടിപ്രവേശനകാര്യം അവതരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :