ഛത്തീസ്ഗഡിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കമായി

റായ്പൂര്‍| WEBDUNIA|
PRO
PRO
ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഛത്തീസ്ഗഡിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കമായി. അവസാന വിവരം ലഭിക്കുമ്പോള്‍ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്കും മധ്യഭാഗത്തുമായുള്ള 72 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ആകെയുള്ള 90 മണ്ഡലങ്ങളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നവംബര്‍ 11ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ കവചത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന മോവോയിസ്റ്റ് ആഹ്വാനത്തിനിടയിലും മേഖലയില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ 75.53 ശതമാനം വോട്ട് രേഖപ്പെടുത്തിയത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.

ഇന്ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നിയമസഭാ സ്പീക്കറും ഒന്‍പത് മന്ത്രിമാരും ജനവിധി തേടുന്നുണ്ട്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള 72 സ്ഥാനാര്‍ത്ഥികള്‍ വീതമുള്‍പ്പെടെ 843 സ്ഥാനാര്‍ത്ഥികളാണ് ഛത്തീസ്ഗഡില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഇവയില്‍ 75 പേര്‍ സ്ത്രീകളാണ്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എണ്‍പതിനായിരത്തോളം ഉദ്യോഗസ്ഥരും ഒരു ലക്ഷത്തോളം സുരക്ഷാഭടന്മാരും സേവനമനുഷ്ടിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :