ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം വ്യാപകമാകുന്നു

ചെന്നൈ| WEBDUNIA|
PRO
PRO
സ്വര്‍ണ്ണവും പണവും മോഷണം നടക്കുന്ന കേസുകള്‍ പെരുകുന്നതിനിടെ ഇപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ മോഷണവും വ്യാപകമാകുന്നു. നഗരത്തില്‍ പാചകവാതകം കിട്ടാതെ ആളുകള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നത് മുതലാക്കിയാണ് മോഷ്‌ടാക്കള്‍ ഇപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ മോഷ്‌ടിക്കുന്നത്. കരിഞ്ചന്തയില്‍ ഒരു ഗ്യാസ് സിലിണ്ടറിന് 5, 000 മുതല്‍ 7,000 രൂപവരെയാണ് വില.

ബുധനാഴ്ച റോയപ്പേട്ടയില്‍ ഒരു വീട്ടില്‍ നിന്ന്, പട്ടാപ്പകല്‍ വീട്ടമ്മ നോക്കിനില്‍ക്കേ ബൈക്കിലെത്തിയ രണ്ട് മോഷ്‌ടാക്കള്‍ സിലിണ്ടര്‍ മോഷ്‌ടിച്ചു. അടുപ്പുമായി ബന്ധിപ്പിച്ചിരുന്ന സിലിണ്ടര്‍ അടുക്കളയുമായി ചേര്‍ന്നുള്ള ഒരു ചെറിയ ഗാരേജിലാണ് വച്ചിരുന്നത്. ഗാരേജ് പൂട്ട് ഉപയോഗിച്ച് അടച്ചിരുന്നതുമായിരുന്നു. എന്നാല്‍ ആ പൂട്ടുതകര്‍ത്താണ് അടുപ്പില്‍ നിന്ന് സിലിണ്ടര്‍ വിച്ഛേദിച്ച് മോഷ്‌ടാക്കള്‍ കവര്‍ന്നത്. ഭയന്ന് നിലവിളിച്ച വീട്ടമ്മയോട് തങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞ് മോഷ്‌ടാക്കാള്‍ സിലിണ്ടറുമായി പോകുകയായിരുന്നു.

സമാനമായ സംഭവം റോയപ്പേട്ടയിലെ ലോയ്‌ഡ്സ് റോഡിലും നടന്നായി റിപ്പോര്‍ട്ടുചെയ്‌തിട്ടുണ്ട്. കൂടുതല്‍ വിലയ്ക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനും നിയമവിരുദ്ധമായി ഗ്യാസ് നിറയ്‌ക്കുന്ന യൂണിറ്റുകളില്‍ ഉപയോഗിക്കുന്നതിനുമാണ് സിലിണ്ടര്‍ മോഷണം പ്രധാനമായും നടക്കുന്നത്. പുതിയ രണ്ട് സിലിണ്ടറുകള്‍ക്ക് ഏകദേശം 4, 000 രൂപയാകും. എന്തായാലും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മോഷ്‌ടിക്കപ്പെട്ട സിലിണ്ടറുകള്‍ കണ്ടെത്തുന്നതിന് പ്രത്യേകിച്ച് വഴികളൊന്നുമില്ലെന്നതാണ് സത്യം.

English Summary:

While most thieves go straight for gold or hard cash, two men curiously made away with cooking gas cylinders from a house in Royapettah on Wednesday. The thieves broke the chain near to the kitchen to enter and steal the gas.The victim lodged a case with the police shortly after the incident. " An LPG cylinder costs 5,000 to 7,000 in the grey market. Oil company sources said thieves sell the stolen cylinders to illegal gas-filling units.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :